വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്,10 ലക്ഷം പിഴ
text_fieldsബംഗളൂരു: വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഏഴുവർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് കർണാടക സർക്കാർ കരട് നിയമത്തിൽ നിർദേശിച്ചു.
രണ്ട് വർഷം മുമ്പ് കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം അഭിമുഖീകരിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും (നിരോധന) നിയമത്തിന്റെ കരട് ഈ ആഴ്ച ആദ്യം മന്ത്രിസഭക്ക് മുന്നിൽ വെച്ചിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ പൂർണമായി നിരോധിക്കുന്നതിനുള്ള അധികാരങ്ങൾ നിർദിഷ്ട നിയമം സംസ്ഥാന സർക്കാറിന് നൽകും.
വ്യാജ വാർത്തകളെ, ഒരാളുടെ പ്രസ്താവന തെറ്റായി ഉദ്ധരിക്കുക, തെറ്റായത് റിപ്പോർട്ട് ചെയ്യുക, വസ്തുതകളെയും അല്ലെങ്കിൽ സന്ദർഭത്തെയും വളച്ചൊടിക്കുന്നതിലേക്ക് നയിക്കുന്ന ഓഡിയോ അല്ലെങ്കിൽ വിഡിയോ എഡിറ്റ് ചെയ്യുക എന്നിവ ‘പൂർണമായി കെട്ടിച്ചമച്ച ഉള്ളടക്കം’ എന്ന് നിർവചിച്ചിരിക്കുന്നു. കർണാടകക്ക് പുറത്തോ അകത്തോ ഉള്ള ഏതൊരു വ്യക്തിയും സംസ്ഥാനത്തെ വ്യക്തികൾക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നു.
അത് ‘‘പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം അല്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പ് എന്നിവക്ക് ദോഷകരമാണ്’’ -കരട് പറയുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കും.
കന്നട-സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ ആറ് അംഗ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുമെന്ന് കരട് നിയമത്തിൽ പറയുന്നു. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. അവ കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും.
ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും ഹൈകോടതിയുടെ ഓരോ ബെഞ്ചിലും ഒരാളെയും നിയമിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. കേസുകളുടെ വിചാരണക്കിടെ ഇടനിലക്കാർക്കും മാധ്യമ സ്ഥാപനങ്ങൾക്കും (പ്രസാധകർക്കും പ്രക്ഷേപകർക്കും) ‘തിരുത്തൽ’ നൽകാനും ‘നിർദേശങ്ങൾ പ്രവർത്തനരഹിതമാക്കാനും’ ഈ പ്രത്യേക കോടതികൾക്ക് അധികാരമുണ്ടായിരിക്കും.
ലക്ഷ്യങ്ങളുടെയും കാരണങ്ങളുടെയും പ്രസ്താവനയിൽ, നിലവിലുള്ള നടപടികൾക്ക് വ്യാജ വാർത്തകളുടെ ‘പ്രശ്നം പരിഹരിക്കാൻ കഴിയില്ല’ എന്ന് സർക്കാർ വാദിക്കുന്നു. ‘‘നിലവിൽ, ഇന്ത്യയിലെ ജനസംഖ്യയുടെ 27 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിലാണ്’’ -കരട് പറയുന്നു.
‘‘ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്, അതിന്റെ ഉപയോഗത്തിൽ ജാഗ്രതയും ആവശ്യമാണ്’’ -കരടിൽ പറയുന്നു. ‘‘ഒരു ചെറിയ വ്യാജ വാർത്തക്ക് രാജ്യമെമ്പാടും കോളിളക്കം സൃഷ്ടിക്കാൻ കഴിയും.’’
സ്ത്രീവിരുദ്ധത വേണ്ട, സനാതൻ ചിഹ്നങ്ങളോടുള്ള അനാദരവ്
സ്ത്രീവിരുദ്ധത ഉൾപ്പെടെയുള്ള അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നിരോധിക്കാനും നിർദിഷ്ട നിയമം ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ ‘സനാതൻ ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന’ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കാനും ഇത് ആഗ്രഹിക്കുന്നു. ‘‘ശാസ്ത്രം, ചരിത്രം, മതം, തത്ത്വചിന്ത, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ആധികാരിക ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള’’ ഉള്ളടക്കങ്ങൾ മാത്രമേ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

