Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസദാചാര പൊലീസിങ്...

സദാചാര പൊലീസിങ് അനുവദിക്കില്ലെന്ന് കർണാടക സർക്കാർ

text_fields
bookmark_border
സദാചാര പൊലീസിങ് അനുവദിക്കില്ലെന്ന് കർണാടക സർക്കാർ
cancel
camera_alt

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ധാ​ൻ​സൗ​ധ​യി​ൽ ന​ട​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ദാ​ചാ​ര പൊ​ലീ​സി​ങ്ങി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും സ​ർ​ക്കാ​ർ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​ലീ​സി​ലെ കാ​വി​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ഡി.​​കെ. ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച​തു​പോ​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ദാ​ചാ​ര പൊ​ലീ​സ് ഉ​ണ്ടാ​വി​ല്ല. കാ​വി​യ​ണി​ഞ്ഞ പൊ​ലീ​സും ഉ​ണ്ടാ​വി​ല്ല. ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ബാ​ധ്യ​സ്ഥ​രാ​ണ്’’ -ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​വി​ഷാ​ൾ അ​ണി​യു​ക​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കാ​വി നി​റ​മ​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ൽ മേ​ലു​​ദ്യോ​ഗ​സ്ഥ​രെ ശി​വ​കു​മാ​ർ മാ​റ്റി​യ​താ​യി അ​റി​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷ പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​​സെ​ടു​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
TAGS:Karnataka governmentmoral policing
News Summary - Karnataka government will not allow moral policing
Next Story