കർണാടക സർക്കാർ പുതിയ നടപ്പാത നയം അവതരിപ്പിക്കും -മുഖ്യമന്ത്രി
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാന്‍ പുതിയ നടപ്പാത നയം സംസ്ഥാന സർക്കാർ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കൂടാതെ നടപ്പാതകളിലെ അനധികൃത ഫ്ലക്സുകൾക്കും ബാനറുകൾക്കും ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരുവ് കച്ചവടക്കാർക്കായി പ്രത്യേക വെൻഡിങ് സോണുകൾ നിശ്ചയിക്കും. കച്ചവടക്കാർക്ക് പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കുകയും ജനങ്ങള്‍ക്ക് നടക്കാൻ നടപ്പാതകൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ ബിസിനസ്സിനായി നടപ്പാത മുഴുവന്‍ ഉപയോഗിക്കുകയും ജനങ്ങള്‍ റോഡിലൂടെ നടക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
ഇത് അവസാനിപ്പിക്കണം അതിനായാണ് പുതിയ നയം കൊണ്ടുവരുന്നത്. കച്ചവടം നടത്താന്‍ അനുവാദം നല്‍കുന്ന റോഡുകളും അനുവാദമില്ലാത്ത റോഡുകളും സർക്കാർ വിജ്ഞാപനം ചെയ്യും. സൈഡ് റോഡുകളില്‍ കച്ചവടം നടത്താന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം അനുവാദം നല്‍കും. നിയമവിരുദ്ധമായ ഫ്ലെക്സ് സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ചുമത്തും. ഓരോ ഫ്ലെക്സിനും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയായിരിക്കും പിഴ ചുമത്തുക. അംഗീകൃത പരസ്യ ബോർഡുകൾ ഉപയോഗിക്കാതെ ജന്മദിനങ്ങൾക്കോ പരിപാടികൾക്കോ വേണ്ടി സ്ഥാപിക്കുന്ന ഫ്ലെക്സുകൾ അതപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

