Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ബസ് യാത്രികര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുമായി കര്‍ണാടക സര്‍ക്കാര്‍

text_fields
bookmark_border
സംസ്ഥാന ഫണ്ട് ഉപയോഗിച്ച് 1,000 ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങും
വനിത ബസ് യാത്രികര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുമായി കര്‍ണാടക സര്‍ക്കാര്‍
cancel

ബംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രദാനം ചെയ്യുന്ന ശക്തി പദ്ധതി പ്രകാരം കര്‍ണാടക സര്‍ക്കാര്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കുമെന്ന ഗതാഗത മന്ത്രി ബൈരതി സുരേഷ്. സ്ത്രീകൾക്ക് സൗജന്യമായി കാർഡുകൾ ലഭിക്കും. അതേസമയം പുരുഷന്മാർക്ക് മെട്രോ കാർഡിന് സമാനമായ രീതിയില്‍ നിശ്ചിത തുക നൽകി കാര്‍ഡ് കൈപ്പറ്റാം. മൂന്ന് കോടിയോളം സ്മാർട്ട് കാർഡുകൾ നല്‍കേണ്ടതിനാല്‍ അവയുടെ നിര്‍മാണത്തിനായി ടെൻഡർ ക്ഷണിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്നും പൈലറ്റ് പ്രോജക്ടിന്‍റെ ഭാഗമായി സ്മാർട്ട് കാർഡ് വിതരണ പ്രക്രിയ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ഗതാഗത മന്ത്രിയായി ഔദ്യോഗിക ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍ .ടി.സി)ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹം ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍(ബി.എം.ടി.സി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എന്‍. ഡബ്ല്യു.കെ.ആര്‍. ടി.സി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെ.കെ.ആര്‍. ടി.സി) എന്നീ നാല് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ മേധാവികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഗതാഗത വകുപ്പിന്‍റെ പ്രവര്‍ത്തനം അവലോകനം ചെയ്തു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതിയുടെ പ്രയോജനം കോടിക്കണക്കിന് സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്നും പദ്ധതി നിലവിൽ വന്നതിനുശേഷം യാത്രക്കാരുടെ എണ്ണം 40 ശതമാനം വർധിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഫണ്ട് ഉപയോഗിച്ച് 1,000 ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങും. ഇതിനു പുറമെ കേന്ദ്രസര്‍ക്കാറിന്‍റെ ധനസഹായത്തോടെ 4,000 ഇലക്ട്രിക് ബസുകളും ഘട്ടം ഘട്ടമായി വാങ്ങും. ഇവ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കിടയിൽ വിതരണം ചെയ്യും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka government introduces smart cards for women bus passengers
Next Story