ഗണേശോത്സവത്തിന്റെ പേരിൽ അശാന്തി സൃഷ്ടിക്കാൻ ബിജെപി ഗൂഢാലോചന; ശിവകുമാർ
text_fieldsബംഗളൂരു: കർണാടകയിൽ ഗണേശോത്സവം സമാധാനപരമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഘോഷയാത്രകൾക്ക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന ബിജെപി ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം തന്റെ സർക്കാർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് പറഞ്ഞു.
ഗണേശോത്സവ ആഘോഷങ്ങളുടെ പേരിൽ കോൺഗ്രസ് സർക്കാർ ആളുകളെ ഉപദ്രവിക്കുകയാണെന്നും ഘോഷയാത്രകൾക്ക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോകൻ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അശാന്തി സൃഷ്ടിക്കാൻ മാത്രമാണ് ബി.ജെ.പി ശ്രമം നടക്കുന്നത്. വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം.
അതിനാൽ, പൊലീസിനോട് ജാഗ്രത പാലിക്കാൻ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ആരെയും ഭീഷണിപ്പെടുത്തുന്നില്ല. ബി.ജെ.പി സാമൂഹിക വിരുദ്ധരെ കുറച്ചുകൂടി ഉപയോഗിക്കുന്നുണ്ട്. അതെല്ലാം ഞങ്ങൾക്കും അറിയാം. അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ - മുഖ്യമന്ത്രി പറഞ്ഞു.
ടി നരസിപുരയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിശ്വാസികളോട് പള്ളികൾക്ക് മുന്നിൽ ഘോഷയാത്രകൾ നടത്തുകയോ പടക്കം പൊട്ടിക്കുകയോ നൃത്തം ചെയ്യുകയോ അരുതെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു അശോക ആരോപിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് പരസ്യമായും ഭക്തിപൂർവ്വവും ഗണേശോത്സവം ആഘോഷിക്കാൻ കഴിയില്ലെന്ന് ഹിന്ദുക്കളോട് പറയുമ്പോൾ, ഈ സർക്കാറിനോട് നമ്മൾ എന്താണ് പറയേണ്ടത്? പടക്കം പൊട്ടിക്കരുത്, ശംഖ് മുഴക്കരുത്, സംസാരിക്കരുത് -- ഇത് എന്ത് തരം നീതിയാണെന്നും അശോക ചോദിച്ചു.
മദ്ദൂർ, കോലാർ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അശോകൻ അവകാശപ്പെട്ടു. എന്നാൽ ഉത്സവം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടേതല്ലെന്ന് ശിവകുമാർ പറഞ്ഞു. ഗണേശ് ആരുടേയും സ്വത്തല്ല. അത് ബി.ജെ.പി യുടെ സ്വത്തല്ല. അത് എല്ലാവരുടെയും സ്വത്താണ് അദ്ദേഹം പറഞ്ഞു, സർക്കാർ ഉത്സവത്തിന് അവധി നൽകുകയും അതിന്റെ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടി നരസിപുരയിൽ ഗണേശ ഘോഷയാത്രകൾക്ക് പരമ്പരാഗത വഴികളിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് മൈസൂരു പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സമാധാന യോഗങ്ങൾ നടത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് വിഗ്രഹ സ്ഥലങ്ങൾ, ഘോഷയാത്ര, നിമജ്ജന തീയതികൾ, വഴികൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

