Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ജ​ന്യ അ​രി​യി​ൽ...

സൗ​ജ​ന്യ അ​രി​യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക; 13ന് ​കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

text_fields
bookmark_border
congress-election
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ‘അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​ക്ക് പാ​ര​വെ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് കി​ലോ വീ​തം സൗ​ജ​ന്യ അ​രി ന​ൽ​കു​മെ​ന്ന​ത് കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്നു. ഈ ​പ​ദ്ധ​തി തു​ട​ങ്ങാ​നി​രി​ക്കേ കേ​ന്ദ്രം അ​രി ന​ല്‍കാ​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചി​ട്ട് പി​ന്നീ​ട് പി​ന്മാ​റി​യ​താ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വ​രു​ന്ന ചൊ​വ്വാ​ഴ്ച എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു. അ​ന്ന​ഭാ​ഗ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​രി ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ​തി​രെ ന​ഗ​ര​ത്തി​ൽ ക​ഞ്ഞി​വെ​ക്ക​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ബി.​ജെ.​പി ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. അ​രി ന​ല്‍കാ​മെ​ന്ന് അ​റി​യി​ച്ച് ഫു​ഡ് കോ​ർ​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ഫ്.​സി.​ഐ) അ​യ​ച്ച ക​ത്ത് കാ​ണി​ക്കാ​ന്‍ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ടി. ര​വി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന ക​ത്ത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പു​റ​ത്തു​വി​ട്ടു. ക​ര്‍ണാ​ട​ക​ക്ക് അ​രി ന​ല്‍കാ​മെ​ന്ന് അ​റി​യി​ച്ച് എ​ഫ്.​സി.​ഐ അ​യ​ച്ച ക​ത്താ​ണ് സി​ദ്ധ​രാ​മ​യ്യ പു​റ​ത്തു​വി​ട്ട​ത്. കോ​ൺ​ഗ്ര​സ് സ​ര്‍ക്കാ​റി​നെ മോ​ശ​മാ​ക്കാ​ന്‍ വേ​ണ്ടി ബി.​ജെ.​പി നേ​താ​ക്ക​ള്‍ വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

‘അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ അ​രി ന​ൽ​കാ​നാ​യി 2.28 ല​ക്ഷം മെ​ട്രി​ക് ട​ൺ അ​രി ആ​വ​ശ്യ​പ്പെ​ട്ട് എ​ഫ്.​സി.​ഐ​ക്ക് ജൂ​ൺ ഒ​മ്പ​തി​ന് സ​ര്‍ക്കാ​ര്‍ ക​ത്തെ​ഴു​തി​യി​രു​ന്നു. ട​ണ്ണി​ന് 3,400 രൂ​പ നി​ര​ക്കി​ല്‍ അ​രി ന​ല്‍കാ​മെ​ന്ന് അ​റി​യി​ച്ച് 12ന് ​എ​ഫ്.​സി.​ഐ മ​റു​പ​ടി ന​ല്‍കി​യി​രു​ന്നു. ഈ ​ക​ത്താ​ണ് സി​ദ്ധ​രാ​മ​യ്യ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് അ​രി ന​ല്‍കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച് എ​ഫ്.​സി.​ഐ വീ​ണ്ടും സം​സ്ഥാ​ന​ത്തി​ന് ക​ത്തെ​ഴു​തി. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ അ​രി ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കെ​തി​രെ കേ​ന്ദ്രം ഉ​ട​ക്കു​വെ​ച്ചു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCongress protestfree rice
News Summary - Karnataka free rice; Congress protest on 13th
Next Story