Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി കേസിൽ വനം ഉദ്യോഗസ്ഥർ അറസ്റ്റിൽ

text_fields
bookmark_border
വനം വകുപ്പ്, കൈക്കൂലി
cancel
camera_altസതീഷ് ചന്ദ്ര

ബംഗളൂരു: കൈക്കൂലി വാങ്ങിയ കേസിൽ ഗുബ്ബി ഫോറസ്റ്റ് റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.ഗുബ്ബി ആർഎഫ്ഒ കെ.എസ്.സതീഷ്ചന്ദ്ര , കേമ്പ് വാച്ചർ ഷൗക്കത്ത് എന്നിവരാണ് അറസ്റ്റിലായത്.

തുമകുരു വന ഡിവിഷനിലെ ഗുബ്ബി റേഞ്ചിൽ കിടങ്ങുകൾ കുഴിക്കുന്നതിനും വരമ്പുകളിലും തൈകൾ നടുന്നതിനുമുള്ള കരാർ കോൺട്രാക്ടറായ ബിജെ ശിവരാജിന് ലഭിച്ചിരുന്നു.നിശ്ചിത സ്ഥലത്ത് ജോലി നിർവഹിക്കുന്നതിൽ നിന്ന് ആർ‌എഫ്‌ഒ തന്നെ തടഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. ടെൻഡർ തുകയുടെ 30 ശതമാനം അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പ്രവൃത്തി ചെയ്യാൻ അനുവദിക്കില്ലെന്ന് ഫോറസ്റ്റ് ഓഫീസർ ഭീഷണിപ്പെടുത്തിയതായി ശിവരാജ് പറഞ്ഞു.

കോൺട്രാക്ടർ ആർ‌എഫ്‌ഒക്ക് ആദ്യ ഗഡുവായ 50,000 രൂപ നൽകി. സെപ്റ്റംബർ 11 ന് അദ്ദേഹം ലോകായുക്ത പൊലീസിൽ പരാതി നൽകി. കരാറുകാരനിൽ നിന്ന് ആർ‌എഫ്‌ഒയുടെ നിർദേശപ്രകാരം രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്ന ഷൗക്കത്തിനെ ലോകായുക്ത പൊലീസ് പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gubbi Forest Officials Held in Bribery Case
Next Story