കർണാടക വനംവകുപ്പ് 2602 ഏക്കർ ഭൂമി കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്തു
text_fieldsബംഗളൂരുവിൽ വനം വകുപ്പ് പിടിച്ചെടുത്ത വനഭൂമി
ബംഗളൂരു: വനം വകുപ്പ് കൈയേറ്റക്കാരിൽനിന്ന് 2602 ഏക്കർ ഭൂമി പിടിച്ചെടുത്തതായി വനം മന്ത്രി ഈശ്വർ ഖാണ്ഡ്രൈ പറഞ്ഞു. ഇതിന് 1500 കോടി രൂപ വിലവരും. രണ്ട് ലക്ഷം ഏക്കറോളം വനഭൂമി കൈയേറിയ നിലയിലാണെന്ന് മന്ത്രി അറിയിച്ചു. 371 കൈയേറ്റ കേസുകളിലാണ് ഇത്രയും ഭൂമി പിടിച്ചെടുത്ത്.
കോലാർ ജില്ലയിൽ 1392.41 ഏക്കർ, കുടക് ജില്ലയിൽ 5.5 ഏക്കർ, ബംഗളൂരു നോർത്ത് 17 ഏക്കർ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. വനം വകുപ്പിന്റെ റവന്യൂ വരുമാനം 2023-24ൽ 417.84 കോടിയായി വർധിച്ചെന്ന് മന്ത്രി അറിയിച്ചു. വനം വകുപ്പിൽ 6000 ഒഴിവുകൾ നികത്താൻ നടപടിയാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

