വിദ്യാർഥി സേവനം ഇനി വിരൽത്തുമ്പിൽ
text_fieldsവിദ്യാർഥികൾക്കായുള്ള കെ.ഇ.എ സേവനങ്ങളുടെ ഭാഗമായി മൊബൈൽ ആപ് ലോഞ്ചിങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി.സുധാകർ നിർവഹിക്കുന്നു
ബംഗളൂരു: വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ കൈമാറാനും സംശയ ദൂരീകരണത്തിനും പ്രത്യേക സേവനങ്ങളുമായി കര്‍ണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ). കോളജ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്, എ.ഐ ചാറ്റ് ബോട്ട് എന്നീ സേവനങ്ങളാണ് പുറത്തിറക്കിയത്. ബംഗളൂരുവിൽ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി സുധാകര്‍ ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് കെ.ഇ.എ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നും ഇടനിലക്കാരെ ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. പുതിയ യു.ജി.സി.ഇ.ടി കോളജ് പോര്‍ട്ടല്‍ മുഖേന അപേക്ഷക്ക് മുമ്പ് കോളജിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാവും.
അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് അന്തരീക്ഷം, ലാബുകൾ, ലൈബ്രറികൾ, ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, കോഴ്സ് ഫീസ്, ഫാക്കൽറ്റി പ്രൊഫൈലുകൾ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ കോളജുകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയും. കോളജ് അധികൃതർ അമിത ഫീസ് ഈടാക്കുന്നത് പരാതിപ്പെടാനും ഫീസ് നിയന്ത്രണ കമ്മിറ്റികള്‍ക്ക് പരാതി അയച്ചുകൊടുക്കാനും സാധിക്കും.
കൂടാതെ കെ.ഇ.എ മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തു. വിദ്യാര്‍ഥികള്‍ സൈബര്‍ കേന്ദ്രങ്ങളെയാണ് കോളജിനെക്കുറിച്ചും കോഴ്സിനെക്കുറിച്ചും അറിയുന്നതിന് മുമ്പ് ആശ്രയിച്ചിരുന്നത്. മൊബൈല്‍ ആപ് മുഖേന സീറ്റ് അലോക്കേഷന്, അപേക്ഷ സമർപ്പിക്കൽ, ഓപ്ഷൻ എൻട്രി, ചോയ്സ് സെലക്ഷൻ, ഫീസ് പേമെന്റുകൾ എന്നിവയും പുതിയ അറിയിപ്പുകളും അപ്ഡേറ്റ് ചെയ്യുന്നുവെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടറിയാന്‍ സാധിക്കും.
ബി.എസ്.എൻ.എല്ലിന്റെ കെ.ഇ.എ ചാറ്റ്ബോട്ട് മുഖേന വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കകം മറുപടി ലഭിക്കുന്നു. ഇതുവരെ 1.35 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ സേവനം പ്രയോജനപ്പെടുത്തി. ഔദ്യോഗിക ഡേറ്റയെ അടിസ്ഥാനമാക്കി കൃത്യമായ വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് കൈമാറുമെന്നതാണ് ചാറ്റ് ബോട്ടിന്റെ പ്രത്യേകത. ഒരു മാസത്തിനുള്ളില്‍ കന്നട ഭാഷയിലും ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

