Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൂത്തിലെ തിരക്ക് ആപ്പിലറിയാം
text_fieldsbookmark_border
ബംഗളൂരു: തെരഞ്ഞെടുപ്പിൽ വിവിധ ബൂത്തുകളിലെ തിരക്ക് അറിയാനുള്ള ആപ്പുമായി ബി.ബി.എം.പി. പോളിങ് ബൂത്തുകളിൽ വരിനിൽക്കുന്നവരുടെ എണ്ണവും പാർക്കിങ് സൗകര്യവും തത്സമയം അറിയാനുള്ള ആപ്പാണ് വികസിപ്പിക്കുന്നത്. നഗരത്തിലെ വോട്ടിങ് ശതമാനം ഉയർത്തുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് ആപ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ബൂത്തിൽ നിയോഗിക്കുന്ന പ്രത്യേക ജീവനക്കാരനാണ് വരിയിലുള്ള വോട്ടർമാരുടെ എണ്ണവും വോട്ടുരേഖപ്പെടുത്താനെടുക്കുന്ന ശരാശരി സമയവും ആപ്പിൽ തത്സമയം രേഖപ്പെടുത്തുക.
Next Story

