Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
cancel

ബം​ഗ​ളൂ​രു: എ.​ഐ.​സി.​സി. അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ റാ​ലി​യി​ൽ പ്ര​സം​ഗി​ച്ച വേ​ദി​യി​ൽ ന​ട​ന്ന ശു​ദ്ധീ​ക​ര​ണ ച​ട​ങ്ങി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തി​ൽ ലോ​ക​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് ബു​ധ​നാ​ഴ്ച ഫ്രീ​ഡം പാ​ർ​ക്കി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ബി.​കെ ഹ​രി​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ, മ​റ്റ് നേ​താ​ക്ക​ള്‍, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ്ദം മൂ​ല​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും കു​റ്റ​ക്കാ​രാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​വ​ർ​ക്കെ​തി​രെ ഉ​ട​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തെ അ​പ​ല​പി​ക്കു​ക​യും എ​ഫ്‌.​ഐ.​ആ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി മൈ​താ​നി​യി​ൽ ന​ട​ന്ന ശു​ദ്ധീ​ക​ര​ണ പ്ര​വൃ​ത്തി ഖാ​ർ​ഗെ​യെ​യും ദ​ലി​ത് സ​മൂ​ഹ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​താ​യി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും എ​സ്‌.​സി/​എ​സ്/​ടി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്തു.

സ​ത്യ​ത്തി​ലൂ​ടെ​യും അ​ഹിം​സ​യി​ലൂ​ടെ​യും പോ​രാ​ടു​ന്ന പാ​ര​മ്പ​ര്യം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് മൗ​നം പാ​ലി​ക്കി​ല്ലെ​ന്നും ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ചേ​ർ​ന്നാ​ണ് ല​ജ്ജാ​ക​ര​മാ​യ ഈ ​പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നാ​ധി​പ​ത്യം, സ​മ​ത്വം, അ​ഭി​മാ​നം എ​ന്നി​വ​യു​ടെ ത​ത്വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​പ്ര​തി​ഷേ​ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ നൂ​റ് കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ന്‍ സാ​ധി​ക്കും. പ​ക്ഷേ അ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. പോ​രാ​ട്ട വീ​ര്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ല്‍ ക​ല​ര്‍ന്ന് കി​ട​ക്കു​ന്നു.

ത​ല​മു​റ​ക​ളാ​യി രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​നം ചെ​യ്ത പ​ര​മ്പ​ര്യം അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു. ശു​ദ്ധീ​ക​ര​ണ പ്ര​വൃ​ത്തി രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന് അ​പ​മാ​ന​മാ​ണ് എ​ന്നും ഈ ​പ്ര​വൃ​ത്തി​ക്ക് ബി.​ജെ.​പി ഖാ​ർ​ഗെ​യോ​ട് മാ​ത്ര​മ​ല്ല രാ​ജ്യ​ത്തോ​ട് മു​ഴു​വ​ൻ മാ​പ്പ് പ​റ​യ​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Congress protested
Next Story