കര്‍ണാടക പൊതുപ്രവേശന പരീക്ഷ: അഡ്മിഷന് ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു
text_fieldsബംഗളൂരു: കര്‍ണാടക പൊതു പ്രവേശന പരീക്ഷ (കെ.സി.ഇ.ടി) എഴുതുന്ന വിദ്യാര്‍ഥികളുടെ അഡ്മിഷന് ടിക്കറ്റുകള്‍ കര്‍ണാടക എക്സാമിനേഷന് അതോറിറ്റി(കെ.ഇ.എ) പ്രസിദ്ധീകരിച്ചു. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്.
ഏപ്രില്‍ 16,17 ദിവസങ്ങളില്‍ പരീക്ഷ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പേരും ലോഗിന്‍ ഐ.ഡിയും നല്കി അഡ്മിഷന് ടിക്കറ്റുകള്‍ kea.kar.nic.in എന്ന സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
പരീക്ഷാ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്യു.ആര് കോഡ് അടങ്ങിയ അഡ്മിഷന് ടിക്കറ്റുകള്‍ ആണ് ലഭിക്കുക. കൂടാതെ ഒ.ടി.പി, മുഖം തിരിച്ചറിയല്‍ (facial recognition) എന്നിവ മുഖേനയാണ് ലോഗിന്‍ നടത്തുക.
അഡ്മിഷന് കാര്‍ഡുകളോടൊപ്പം സാമ്പിള്‍ ഒ.എം.ആര് ഷീറ്റും മാര്‍ഗ നിര്‍ദേശങ്ങളും ഡൗൺ ലോഡ് ചെയ്തെടുക്കാം. പരീക്ഷയിലെ പിഴവുകള്‍ ഒഴിവാക്കാന്‍ പരിശീലനത്തിനായി ഈ ഒ.എം.ആര് ഷീറ്റ് ഉപയോഗിക്കാമെന്നും വിദ്യാര്‍ഥികള്‍ നിർദേശങ്ങള്‍ വായിച്ചിരിക്കണമെന്നും കര്‍ണാടക പൊതു പ്രവേശന പരീക്ഷ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. പ്രസന്ന പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് കെ.ഇ.എയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കാം.

