സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വീടുകൾക്ക് വ്യാജ ബോംബ് ഭീഷണി
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും വീടുകൾ ബോംബ് വെച്ച് തകർക്കുമെന്ന് ഇ-മെയിലിൽ ഭീഷണി. സംഭവത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയെന്ന് സൂചന. ഭീഷണി വ്യാജമെന്നും തമിഴ്നാട്ടിൽനിന്നുള്ള ഒരാളുടെ ഇ-മെയിൽ ഐ.ഡി തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വീടുകളിൽ നാല് ആർ.ഡി.എക്സ് ഉപകരണങ്ങളും നിരവധി ഐ.ഇ.ഡികളും സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം ഒക്ടോബർ 11ന് തമിഴ്നാട് ഡി.ജി.പിക്കാണ് ലഭിച്ചത്. തുടർന്ന് കർണാടക പൊലീസിനെ അറിയിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. സമഗ്രപരിശോധനയിൽ ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ഹാലസൂരു ഗേറ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അടുത്തിടെ ഇത്തരത്തിൽ നിരവധി വ്യാജഭീഷണികൾ ലഭിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

