ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി
text_fieldsതമിഴ്നാട്ടിലെ മഹാബലിപുരത്ത് ദക്ഷിണ മേഖല കൗൺസിലിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് , കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർക്കൊപ്പം
ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക, കർണാടക ഐ.ടി, ബി.ടി, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

