Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ വി​ക​സ​നം; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഡ​ല്‍ഹി​യി​ല്‍

text_fields
bookmark_border
ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ വി​ക​സ​നം; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഡ​ല്‍ഹി​യി​ല്‍
cancel
camera_alt

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര എ​ന്നി​വ​രെ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍

ബം​ഗ​ളൂ​രു: മൂ​ന്ന് ദി​വ​സ​ത്തെ ന്യൂ​ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഡ​ല്‍ഹി​യി​ലെ​ത്തി. മ​ന്ത്രി​സ​ഭ വി​ക​സ​നം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ന്‍ വേ​ണ്ടി​യാ​ണ് സ​ന്ദ​ര്‍ശ​ന​മെ​ന്ന് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു.

ജൂ​ൺ 18ന് ​രാ​ജ്യ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലെ ഏ​ഴ് എം‌.​എ​ൽ‌.​സി സീ​റ്റു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​യി​രി​ക്കും മ​ന്ത്രി​സ​ഭ വി​ക​സ​ന​മെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​ക്ക​ള്‍ അ​റി​യി​ച്ചു. ശി​വ​കു​മാ​റി​നൊ​പ്പം 13 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​െ​യ്ത​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ലെ ഇ​രു​പ​ത് സീ​റ്റു​ക​ള്‍ ഇ​പ്പൊ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. യു​വ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. മ​ന്ത്രി​മാ​രാ​കേ​ണ്ട നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ശി​വ​കു​മാ​ര്‍ കൈ​വ​ശം​െ​വ​ച്ചി​ട്ടു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ന്യൂ​ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ൻ്റ​റി പാ​ർ​ട്ടി (സി.​പി,പി) ​അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, വ​യ​നാ​ട് എം.​പി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ശി​വ​കു​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം മു​ഖ്യ​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങും. മ​ന്ത്രി പ​ദം മോ​ഹി​ച്ച് നി​ര​വ​ധി എം.​എ​ല്‍.​എ​മാ​ര്‍ അ​ടു​ത്തി​ടെ ഡ​ല്‍ഹി സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്നു​ണ്ട്. ബം​ഗ​ളൂ​രു വി​ക​സ​ന മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ശി​വാ​ജി​ന​ഗ​ർ എം.​എ​ൽ.​എ റീ​സ് വാ​ന്‍ അ​ർ​ഷാ​ദ്, ഹ​ന​ഗ​ൽ എം.​എ​ൽ.​എ ശ്രീ​നി​വാ​സ് മാ​നെ എ​ന്നി​വ​ർ​ക്കൊ​പ്പം ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ടു​വെ​ന്നും രാ​ഹു​ലി​നെ കാ​ണാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഉ​പ​മു​ഖ്യ​മ​ന്ത്രി ഡോ. ​ജി പ​ര​മേ​ശ്വ​ര​യും ഡ​ൽ​ഹി​യി​ൽ ചി​ല എം.​എ​ൽ.​എ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി ലോ​ബി​യി​ങ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. എം.​എ​ൽ.​സി സ​ലീം അ​ഹ​മ്മ​ദ്, എം.​എ​ൽ.​എ​മാ​രാ​യ അ​ശോ​ക് പ​ട്ട​ൻ, ന​രേ​ന്ദ്ര സ്വാ​മി, എ.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഡ​ൽ​ഹി സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു.

എ​ച്ച്.​കെ. പാ​ട്ടീ​ലി​നോ ദി​നേ​ശ് ഗു​ണ്ടു റാ​വു​വി​നോ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ സ്ഥാ​നം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ ച​ര്‍ച്ച​ക​ള്‍ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി ​കെ ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫി​സ്, എ​ൻ‌.​എ​സ്‌.​യു‌.​ഐ ഓ​ഫി​സ്, ഇ​ന്ദി​രാ ഭ​വ​ന്‍,മ​ഹി​ള കോ​ണ്‍ഗ്ര​സ് ഓ​ഫി​സ് എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ചു. ഇ​വ പാ​ര്‍ട്ടി​യു​ടെ നാ​ല് തൂ​ണു​ക​ളാ​ണ്. കൂ​ടാ​തെ പാ​ര്‍ട്ടി​നേ​താ​വ് സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ ക​ണ്ട് ന​ന്ദി പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakachief ministerD.K. Shivakumarcabinet development
News Summary - Karnataka Cabinet Development; Chief Minister D.K. Shivakumar in Delhi
Next Story