കർണാടക ബണ്ട് വികസന കോർപറേഷൻ അടുത്ത ബജറ്റിൽ -മുഖ്യമന്ത്രി
text_fieldsഉഡുപ്പിയിൽ ലോക
ബണ്ട്സ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സമ്മേളന സ്മൃതിയായി
മുഖ്യമന്ത്രി സിദ്ധരാമയ്യ തെങ്ങിൻതൈ നടുന്നു
മംഗളൂരു: കർണാടക ബണ്ട് സമുദായ വികസന കോർപറേഷൻ സംബന്ധിച്ച പ്രഖ്യാപനം അടുത്ത സംസ്ഥാന ബജറ്റിൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. ഉഡുപ്പിയിൽ ലോക ബണ്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ അധ്യക്ഷത വഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, സ്വാമി ഡോ. വിശ്വ സന്തോഷ് ഭാരതി, സ്വാമി സുഗുണീന്ദ്ര തീർഥ, ബണ്ട് അസോസിയേഷൻ ഫെഡറേഷൻ പ്രസിഡന്റ് ഐകല ഹരീഷ് ഷെട്ടി, കന്യാന സദാശിവ ഷെട്ടി, എം.എൽ.എമാരായ അശോക് കുമാർ റൈ, യശ്പാൽ സുവർണ തുടങ്ങിയവർ സംസാരിച്ചു.

