കർണാടക ഭവൻ ജൂണിൽ പൂർത്തിയാകും
text_fieldsബംഗളൂരു: ഡൽഹിയിൽ കർണാടക ഭവന്റെ നിർമാണം അടുത്ത വർഷം ജൂണിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഡൽഹിയിലെ ചാണക്യപുരിയിൽ കൗടില്യ മാർഗിൽ സ്ഥിതി ചെയ്യുന്ന കർണാടക ഭവന്റെ പ്രധാന കെട്ടിടത്തിന്റെ സിവിൽ ജോലികൾ അവസാന ഘട്ടത്തിലാണ്. കെട്ടിടത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ 2020ലാണ് ആരംഭിച്ചത്. ഇതിന് 85 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യവും ഡൽഹി സർക്കാറിന്റെ മലിനീകരണ നിയന്ത്രണങ്ങളും കാരണം പ്രവൃത്തി വൈകി. ഇതോടെ ചെലവ് 120 കോടി രൂപയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

