Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക ബന്ദ് സമാധാനപരം; മാണ്ഡ്യയില്‍ ഒഴികെ കാര്യമായി ബാധിച്ചില്ല

text_fields
bookmark_border
ബ​ന്ദ് ആ​ഹ്വാ​നം പി​ൻ​വ​ലി​ച്ച് ക​ന്ന​ഡ പ്ര​വ​ർ​ത്ത​ക​ർ
കർണാടക ബന്ദ് സമാധാനപരം; മാണ്ഡ്യയില്‍ ഒഴികെ കാര്യമായി ബാധിച്ചില്ല
cancel
camera_alt

ക​ന്ന​ഡ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

ബംഗളൂരു: കർണാടകയില്‍ ബന്ദ് സമാധാനപരമായി നടന്നു. മാണ്ഡ്യയില്‍ ഒഴികെ മറ്റിടങ്ങളില്‍ ജനജീവിതം പതിവുപോലെയായിരുന്നു. സ്കൂളുകളും കോളജുകളും പതിവ് പോലെ പ്രവര്‍ത്തിച്ചു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് വട്ടല്‍ നഗരാജിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ് ആഹ്വാനം ചെയ്തത്. വിവിധ കന്നഡ സംഘടനകളും ബന്ദിന് പിന്തുണ നല്‍കിയിരുന്നു. കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ സമീപകാല ഉത്തരവ് പ്രകാരം കർണാടക അയൽസംസ്ഥാനമായ തമിഴ്‌നാടിന് 15,000 ക്യുസെക്‌സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന് നിർദേശത്തില്‍ പ്രതിഷേധിച്ചായിരുന്നു ബന്ദ്.

മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികളിൽ പുരോഗതി വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി, തമിഴ്നാട് ബസ് സര്‍വിസുകള്‍ എന്നിവ പതിവുപോലെ നടന്നു. കാവേരി പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായ മാണ്ഡ്യയിൽ സഞ്ജയ് സർക്കിളിലും മറ്റ് സ്ഥലങ്ങളിലും കർഷകരും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. ഒഴിഞ്ഞ കലങ്ങളും മുതിരയും വഹിച്ചുകൊണ്ട് ‘നമ്മുടെ വെള്ളം, നമ്മുടെ അവകാശം’, യാതൊരു കാരണവശാലും തമിഴ്നാടിന് വെള്ളം കൊടുക്കരുതെന്നുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ ബംഗളൂരു-മൈസൂർ പഴയ ഹൈവേ ഉപരോധിച്ചു.

വിജയനഗറിൽ ബന്ദ് കാര്യമായ സ്വാധീനം ചെലുത്തിയില്ല, പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, സ്കൂളുകൾ, കോളജുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പതിവുപോലെ പ്രവർത്തിച്ചു. അന്തർസംസ്ഥാന അതിർത്തിയിലെ ജുജുവാഡിയിലെ കർണാടക പ്രവേശന കവാടത്തിന് സമീപം പ്രകടനക്കാർ ഒത്തുകൂടി. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ കർണാടകയിലേക്ക് പോകുന്ന ബസുകളും മറ്റ് വാഹനങ്ങളും അതിർത്തിയുടെ തമിഴ്നാട് ഭാഗത്ത് തടഞ്ഞു. ബംഗളൂരുവിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്ന നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വട്ടൽ നാഗരാജിനെ ബംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബന്ദിന്‍റെ പശ്ചാത്തലത്തിൽ ബെലഗാവിയിലുടനീളം പൊലീസിനെ വിന്യസിച്ചു. ബസ്, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ഏർപ്പെടുത്തി.

ബ​ന്ദ് ആ​ഹ്വാ​നം പി​ൻ​വ​ലി​ച്ച് ക​ന്ന​ഡ പ്ര​വ​ർ​ത്ത​ക​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്ന് ക​ന്ന​ഡ പ്ര​വ​ർ​ത്ത​ക​ർ ബ​ന്ദ് ആ​ഹ്വാ​നം പി​ൻ​വ​ലി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ഡി.​കെ. ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കാ​വേ​രി ജ​ല മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ (സി.​ഡ​ബ്ല്യു.​എം.​എ) നി​ർ​ദേ​ശ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നാ​ലാ​ണ് പ്ര​തി​ഷേ​ധം താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തു​ന്ന​തെ​ന്ന് ക​ർ​ണാ​ട​ക ബ​ന്ദ് പി​ൻ​വ​ലി​ച്ച ശേ​ഷം ആ​ക്ടി​വി​സ്റ്റു​ക​ൾ പ​റ​ഞ്ഞു. ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്ന ക​ർ​ണാ​ട​ക​യു​ടെ കു​ടി​വെ​ള്ളം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഉ​ട​ൻ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka bandh peaceful; no major impact except in Mandya
Next Story