കെ.എസ്.ആർ.ടി.സി ഡീസൽ ക്ഷാമം താൽക്കാലികം: ഉപമുഖ്യമന്ത്രി
text_fieldsജി. പരമേശ്വര
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) നേരിടുന്ന ഡീസൽ ക്ഷാമം താൽക്കാലികമാണെന്നും സർക്കാർ ഒരു പദ്ധതിയും നിർത്തിവച്ചിട്ടില്ലെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ഡീസൽ ക്ഷാമം മൂലം കഴിഞ്ഞ മൂന്നു ദിവസത്തോളമായി ഗംഗാവതി, കുഷ്ടഗി ബസ് ഡിപ്പോകളിൽ കെ.കെ.ആർ.ടി.സി ബസുകൾ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. ബസ് ഡീസൽ ക്ഷാമം താൽക്കാലികം മാത്രമാണ്.
1,250 കോടി രൂപ സര്‍ക്കാറിന് വലിയ ഭാരമല്ല. പദ്ധതികൾക്ക് കാലതാമസം നേരിടേണ്ടി വന്നേക്കാം എങ്കിലും പദ്ധതികളൊന്നും നിർത്തിവച്ചിട്ടില്ല. സർക്കാർ സാഹചര്യം സന്തുലിതമാക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബസ് ഫ്ലീറ്റിന് ദിവസവും ആയിരക്കണക്കിന് ലിറ്റർ ഡീസൽ ആവശ്യമാണ്.
ഇന്ധനക്ഷാമം മൂലം വിദൂര പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കുമുള്ള ബസ് കണക്റ്റിവിറ്റി പൂർണ്ണമായും നിർത്തിവെക്കേണ്ടി വന്നു. സ്കൂൾ, കോളജ് വിദ്യാര്‍ഥികളെയും കർഷകരെയും തൊഴിലാളികളെയും സാരമായി ബാധിച്ചു. കോൺഗ്രസ് സർക്കാറിന്റെ ഗ്യാരണ്ടി പദ്ധതികളാണ് ഡീസൽ ക്ഷാമത്തിന് കാരണമെന്നും ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും സ്ഥിരം യാത്രക്കാർ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

