Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക സ​ർ​ക്കാ​ർ...

ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മ​ർ​ദ​ന​മേ​റ്റ ക​ണ്ട​ക്ട​ർ​ക്കൊ​പ്പ​മു​ണ്ട് -ഗ​താ​ഗ​ത, ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ

text_fields
bookmark_border
ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മ​ർ​ദ​ന​മേ​റ്റ ക​ണ്ട​ക്ട​ർ​ക്കൊ​പ്പ​മു​ണ്ട് -ഗ​താ​ഗ​ത, ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ
cancel
camera_alt

മ​റാ​ത്ത വാ​ദി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ ക​ർ​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ ​റെ​ഡ്ഡി ബെ​ള​ഗാ​വി​യി​ലെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി​യി​ൽ യാ​ത്ര​ക്കാ​ര​നോ​ട് മ​റാ​ത്തി സം​സാ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദ​ന​മേ​റ്റ ബ​സ് ക​ണ്ട​ക്ട​ർ മ​ഹാ​ദേ​വ​പ്പ ഹു​ക്കേ​രി​ക്ക് പി​ന്തു​ണ​യു​മാ​യി ക​ർ​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി. ത​ന്റെ വ​കു​പ്പും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളും ഹു​ക്കേ​രി​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബാ​ലെ​കു​ന്ദ്രി​യി​ലാ​ണ് ക​ണ്ട​ക്ട​ർ​ക്കു​നേ​രെ അ​ക്ര​മം ന​ട​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ബ​സി​ൽ പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം ക​യ​റി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് മ​റാ​ത്തി​യി​ൽ മ​റു​പ​ടി ന​ൽ​കി. മ​റാ​ത്തി മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും ക​ന്ന​ട​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ക​ണ്ട​ക്ട​ർ ഹു​ക്കേ​രി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ആ​ൺ​കു​ട്ടി ത​ന്റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും ആ​ക്ര​മി​ച്ചു.

ഇ​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഹു​ക്കേ​രി ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. ‘‘ബ​സ്സി​ൽ 90 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ക​ണ്ട​ക്ട​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വം പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണെ​ന്ന് അ​വ​രെ​ല്ലാം പ​റ​യു​ന്നു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ, യാ​ത്ര​ക്കാ​ർ, മാ​ധ്യ​മ​ങ്ങ​ൾ, സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​മെ​ല്ലാ​വ​രും മ​ഹാ​ദേ​വ​പ്പ​ക്കൊ​പ്പ​മാ​ണ്’’- ആ​ശു​പ​ത്രി​യി​ൽ ക​ണ്ട​ക്ട​റെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം റെ​ഡ്ഡി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.കേ​സി​ലെ പൊ​ലീ​സ് ന​ട​പ​ടി​യി​ൽ മ​ന്ത്രി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

‘‘ഹു​ക്കേ​രി ആ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 15 പേ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് (ബെ​ള​ഗാ​വി) ഇ​വി​ടെ വ​ന്ന​തി​നു​ശേ​ഷം ഞാ​ൻ മ​ന​സ്സി​ലാ​ക്കി, പ​ക്ഷേ അ​ഞ്ചു​പേ​രെ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ളൂ. മ​റ്റു​ള്ള​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണം. അ​വ​രെ വെ​റു​തെ വി​ട്ടാ​ൽ അ​വ​ർ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് തു​ട​രും’’- റെ​ഡ്ഡി പ​റ​ഞ്ഞു. ബ​സ് ക​ണ്ട​ക്ട​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം മ​ഹാ​രാ​ഷ്ട്ര​യും ക​ർ​ണാ​ട​ക​യും ത​മ്മി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന് വീ​ണ്ടും തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി.ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര തു​മ​കു​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.‘‘മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ ബെ​ള​ഗാ​വി​യി​ൽ പ​ല​പ്പോ​ഴും ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ന​മ്മ​ൾ ശ്ര​ദ്ധ​യോ​ടെ നീ​ങ്ങ​ണം. ഇ​ത് മ​ഹാ​രാ​ഷ്ട്ര​ക്കും ക​ർ​ണാ​ട​ക​ക്കും ബാ​ധ​ക​മാ​ണ്. ഇ​ത് കൂ​ടു​ത​ൽ വ​ള​രാ​ൻ നാം ​അ​നു​വ​ദി​ക്ക​രു​ത്’’.

ഇ​ത്ത​രം കേ​സു​ക​ളി​ൽ ക​ർ​ണാ​ട​ക അ​ടി​യ​ന്ത​ര പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യും അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്‌​സോ കേ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും സ​ത്യം ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്നും ക​ർ​ണാ​ട​ക വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി​യും ബെ​ള​ഗാ​വി സ്വ​ദേ​ശി​യു​മാ​യ ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ പ​റ​ഞ്ഞു. ബ​സി​ൽ 90 പേ​ർ യാ​ത്ര ചെ​യ്തി​രു​ന്നു​വെ​ന്നും അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തി​ന് എ​ല്ലാ​വ​രും ദൃ​ക്‌​സാ​ക്ഷി​ക​ളു​മാ​ണ്. പ​ക്വ​ത​യോ​ടെ പെ​രു​മാ​റേ​ണ്ട​തു​ണ്ട്. ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഞ​ങ്ങ​ളു​ടെ ബ​സു​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന​ത് താ​ൻ ക​ണ്ടു. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. ന​മ്മു​ടെ ശ​ത്രു​ക്ക​ൾ ആ​രാ​ണെ​ന്ന് ന​മ്മ​ൾ അ​റി​യു​ക​യും ന​മ്മ​ൾ ത​മ്മി​ൽ വ​ഴ​ക്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന് ഹെ​ബ്ബാ​ൾ​ക്ക​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​കു​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ എ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബി.​വൈ. വി​ജ​യേ​ന്ദ്ര പ​റ​ഞ്ഞു. ക​ന്ന​ട​ക്കാ​ർ ഭീ​രു​ക്ക​ള​ല്ല. അ​വ​ർ ചെ​യ്യു​ന്ന​തി​ന​പ്പു​റം വ​ള​രെ​യ​ധി​കം ചെ​യ്യാ​ൻ ത​ങ്ങ​ൾ​ക്കും ശ​ക്തി​യു​ണ്ട്. പ​ക്ഷേ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റു​ക​ൾ ഇ​ത് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKarnadaka DriverKarnadaka State Road transport Corporation
News Summary - karnadaka ministers express solidarity with attacked bus driver
Next Story