കർണാടകയിൽ ബൈക്ക് ടാക്സി യുഗം അവസാനിക്കുന്നു; ജൂൺ 16നു ശേഷം സർവീസ് പാടില്ല; സർക്കാർ വിലക്ക് ശരിവെച്ച് ഹൈകോടതി
text_fieldsബംഗളൂരു: ബൈക്ക് ടാക്സി നിരോധിക്കാനുള്ള കർണാടക സർക്കാറിന്‍റെ തീരുമാനം ശരിവെച്ച് ഹൈകോടതി. വിലക്ക് പിൻവലിക്കാൻ കോടതി തയാറാകാത്തതിനെ തുടർന്ന് ജൂൺ16 മുതൽ ബൈക്ക് ടാക്സി ഓടില്ല. നിരോധന ഉത്തരവിനെതിരെ കർണാടകയിലെ പ്രധാനപ്പെട്ട ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ബൈക്ക് ടാക്സികൾ സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് ഗതാഗത വകുപ്പ് ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ചിരുന്നു. കൃത്യമായ പെർമിറ്റോടുകൂടി വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ കഴിയൂ എന്നാണ് നോട്ടീസിൽ ചൂണ്ടി കാട്ടിയിരുന്നത്.
നിരോധന നടപടി ഊബർ മോട്ടോ, റാപ്പിഡോ പോലുള്ള ആപ്പ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ടാക്സി കമ്പനികളെ ബാധിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ജൂൺ16 നു മുമ്പ് ബൈക്ക് ടൈക്സികൾ നിരത്തിൽ നിന്ന് പൂർണമായി നിരത്തിൽ നിന്ന് പിൻവലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

