കരയോഗം കുടുംബസംഗമം ഇന്ന്
text_fieldsബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം വാർഷിക കുടുംബസംഗമം ഞായറാഴ്ച നടക്കും. കാഗദാസപുരയിലുള്ള വിജയ് കിരൺ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധരൻ നായർ, വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, എ.ജി.ടി കൺവീനർ ഗോപകുമാർ, മഹിള വിഭാഗം പ്രസിഡന്റ് ബേബി ചന്ദ്രൻ, സെക്രട്ടറി മല്ലിക രാജൻ എന്നിവർ പങ്കെടുക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സുവനീർ പ്രകാശനം, കേരള ചൈത്രം കലാവേദി അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടാകുമെന്ന് സെക്രട്ടറി കെ.ആർ. സന്തോഷ് കുമാർ അറിയിച്ചു. ഫോൺ: 9686602060.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

