കരാവലി ഉത്സവ്; ഡിസംബർ 20 - ജനുവരി നാലു വരെ
text_fieldsദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ വാർത്തസമ്മേളനത്തിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ല ഭരണകൂടം തദ്ദേശ സംഘടനകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഡിസംബർ 20 മുതൽ ജനുവരി നാലു വരെ ‘കരാവലി ഉത്സവ് 2025-26’സാംസ്കാരിക, കായിക, വിനോദ പരിപാടി സംഘടിപ്പിക്കുമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കരാവലി ഉത്സവ് ഗ്രൗണ്ട്, കദ്രി പാർക്ക്, നഗരത്തിലെ ബീച്ചുകൾ എന്നിവിടങ്ങളിലാണ് പരിപാടി.
20ന് കരാവലി ഉത്സവ് ഗ്രൗണ്ടിൽ നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം. ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. നരവ്‌ഡെ വിനായക് കരബാരി, ഡി.സി.പി മിഥുൻ എച്ച്.എൻ എന്നിവർ പങ്കെടുത്തു.
- കരാവലി ഉത്സവ് ഗ്രൗണ്ടിൽ വിവിധ സ്റ്റാളുകൾ, പ്രദർശനങ്ങൾ, പൊതുജനങ്ങൾക്കായി അമ്യൂസ്മെന്റ് പാർക്ക് എന്നിവ
- എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും കരാവലി ഉത്സവ് ഗ്രൗണ്ടിൽ തീരദേശ മേഖലയിലെ കലയും സംസ്കാരവും പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനം.
- ജനുവരി മൂന്ന്, നാല് തീയതികളിൽ സിനിമ രംഗത്തെ കലാകാരന്മാർ പങ്കെടുക്കുന്ന ‘സംഗീത രാത്രി’പനമ്പൂർ, തണ്ണീർബാവി, ശശിഹിത്ലു ബീച്ചുകളിൽ നടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

