കരാവലി ഉത്സവം തുടങ്ങി
text_fieldsകരാവലി ഉത്സവം മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം
ചെയ്യുന്നു
മംഗളൂരു: മാസം നീണ്ടുനിൽക്കുന്ന കരാവലി ഉത്സവത്തിന് സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ ഗ്രാന്റ് അനുവദിച്ചതായി ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മംഗളൂരു നഗരത്തിലെ കരാവലി ഉത്സവ ഗ്രൗണ്ടിൽ സാംസ്കാരിക, കായിക, വിനോദ പ്രവർത്തനങ്ങളുടെ സംഗമമായ കരാവലി ഉത്സവം 2025-26 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണ കന്നട ജില്ല ഭരണകൂടം പ്രാദേശിക സംഘടനകളുമായി സഹകരിച്ചാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.
വേദവ്യാസ് കാമത്ത് എം.എൽ.എ, എം.എൽ.സിമാരായ ഡോ. മഞ്ജുനാഥ് ഭണ്ഡാരി, ഇവാൻ ഡിസൂസ, മെസ്കോം ചെയർമാൻ ഹരീഷ് കുമാർ, കരാവലി വികസന അതോറിറ്റി ചെയർമാൻ എം.എ. ഗഫൂർ, കശുവണ്ടി വികസന കോർപറേഷൻ ചെയർപേഴ്സൺ മമത ഗാട്ടി, കർണാടക ഇക്കോ-ടൂറിസം ബോർഡ് ചെയർപേഴ്സൺ ഷാലെറ്റ് ലവീന പിന്റോ, കർണാടക സംസ്ഥാന സീഡ് ആൻഡ് ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി ചെയർപേഴ്സൺ ലാവണ്യ ബല്ലാൽ, അരേ ഭാഷാ കൾച്ചർ ആൻഡ് ലിറ്ററേച്ചർ അക്കാദമി ചെയർമാൻ സദാനന്ദ മാവ്ജി, ഗാനിഗ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വിശ്വാസ് കുമാർ ദാസ്, സംസ്ഥാന ലേബർ മിനിമം വേതന ഉപദേശക ബോർഡ് ചെയർമാൻ ടി.എം. ഷഹീദ്, മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നർവാഡെ വിനായക് കർഭാരി, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റണി മരിയപ്പ, ഡെപ്യൂട്ടി കമീഷണർ ദർശൻ എച്ച്.വി എന്നിവർ പ്രസംഗിച്ചു.
അഡീഷനൽ ഡെപ്യൂട്ടി കമീഷണർ രാജു കെ. സ്വാഗതവും മംഗളൂരു സിറ്റി കോർപറേഷൻ കമീഷണർ രവിചന്ദ്ര നായക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

