കദ്രി പാർക്കിൽ കരാവലി ഉത്സവ് ഭക്ഷ്യമേള തുടങ്ങി
text_fields1. കരാവലി ഉത്സവത്തിന്റെ ഭാഗമായി കദ്രി പാർക്കിന്റെ പ്രധാന റോഡിൽ ആരംഭിച്ച ഭക്ഷ്യമേള, 2. ശ്രിയ ഷെട്ടിയും ഡി.സി എച്ച്.വി. ദർശനും കരാവലി ഉത്സവത്തിന്റെ ഭാഗമായ ഭക്ഷ്യമേളയിൽ
മംഗളൂരു: കരാവലി ഉത്സവത്തിന്റെ ഭാഗമായി കദ്രി പാർക്കിന്റെ പ്രധാന റോഡിൽ തെരുവ് ഭക്ഷ്യമേള പ്രമുഖ ഷെഫ് ശ്രിയ ഷെട്ടി ഉദ്ഘാടനം ചെയ്തു. തീരദേശ കർണാടകയിലെ ജനങ്ങളുടെ ഭക്ഷണ മുൻഗണന സവിശേഷമാണെന്ന് അവർ പറഞ്ഞു. കരാവലി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും വൻതോതിൽ പൊതുജന പങ്കാളിത്തമുണ്ടായതായി അധ്യക്ഷത വഹിച്ച ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ രാജേന്ദ്ര കുമാർ, ഡി.ജി.എം തേജസ്വിനി, മംഗളൂരു സബ് ഡിവിഷനൽ ഒാഫിസർ മീനാക്ഷി ആര്യ, യതീഷ് ബൈക്കമ്പാടി എന്നിവർ സംസാരിച്ചു. ആകർഷകമായ ലഘുഭക്ഷണങ്ങൾ, ചാറ്റുകൾ, പാനീയങ്ങൾ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണ സ്റ്റാളുകൾ എന്നിവയുടെ വിപുലമായ നിര ഭക്ഷ്യമേളയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

