നാട്ടിലേക്ക് പോകവെ കണ്ണൂർ സ്വദേശി ബസിൽ മരിച്ചു
text_fieldsരാജേഷ്
ബംഗളൂരു: ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുപോകവേ ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ തില്ലങ്കേരി മാമ്പറത്തെ പാറമ്മേൽ രാജേഷാണ് (45) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ബസ് ഹുൻസൂരിൽ എത്തിയപ്പോൾ, രാജേഷിന് അനക്കമില്ലാത്തത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ സഹയാത്രികരും ജീവനക്കാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പാറമ്മേൽ ശാന്ത. മൃതദേഹം ഹുൻസൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എ.ഐ.കെ.എം.സി.സി ഹുൻസൂർ നേതാക്കളായ അഷ്റഫും ശംസുദ്ദീനും സഹായവുമായി ആശുപത്രിയിലുണ്ട്.
പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും. ഭാര്യ: അബ്രീന. മക്കൾ: റയാൻ, അയാൻ, ഐറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

