അറബ് രാഷ്ട്രങ്ങളിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കും-മുഖ്യമന്ത്രി
text_fieldsബംഗളൂരു: സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ ഒരു പ്രശ്നവുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ശിവമോഗ്ഗ വിമാനത്താവളത്തിൽ മാധ്യമങ്ങളോട്പറഞ്ഞു.അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബല്ലാരിയിൽ നിന്നുള്ള 30 പേരെ തിരിച്ചുകൊണ്ടുവരും.ദുബായിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണ്.
അറബ് രാജ്യങ്ങളിൽ താമസിക്കുന്ന കന്നഡിഗരുടെ സുരക്ഷ ചീഫ് സെക്രട്ടറിയുമായും പ്രാദേശിക കമ്മീഷണർമാരുമായും ചർച്ച ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അത് തുറന്നുകഴിഞ്ഞാൽ അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യും.നിയമസഭാ കൗൺസിൽ അംഗം ഭോജേ ഗൗഡ ദുബായിലാണെന്നും ഹോട്ടലിൽ സുരക്ഷിതനാണെന്ന് ഫോgoൽ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനെതിരായ യുഎസ് ആക്രമണത്തെ പരാമർശിച്ച് "സമാധാനം പ്രസംഗിക്കുന്ന അമേരിക്ക മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. അമേരിക്കക്ക് പരസ്പരവിരുദ്ധമായ നിലപാടാണുള്ളത്, ഞാൻ ഇതിനെ അപലപിക്കുന്നു," എന്ന് സിദ്ധരാമയ്യ പറഞ്ഞു.ഇറാൻ പ്രസിഡന്റ് ആയത്തുല്ല ഖുമൈനിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

