കന്നട എഴുത്തുകാരൻ ഡോ. മൊഗള്ളി ഗണേഷ് അന്തരിച്ചു
text_fieldsഡോ. മൊഗള്ളി ഗണേഷ്
ബംഗളൂരു: കന്നട സാഹിത്യകാരനും നാടകപ്രവർത്തകനും ദലിത് ചിന്തകനുമായ ഡോ. മൊഗള്ളി ഗണേഷ് അന്തരിച്ചു. 62 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. സംസ്കാര ചടങ്ങുകൾ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ മദനായകനഹള്ളിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഹംപിയിലെ കന്നട യൂനിവേഴ്സിറ്റിയിൽ ഫോക് ലോർ പഠന വകുപ്പ് മേധാവിയാണ്. സർവകലാശാലയിലെ ‘വരന്ത ഡോ. രാജ്കുമാർ ഗവേഷണ കേന്ദ്രം’ ഡയറക്ടറുമായിരുന്നു. 1963 ജൂലൈ ഒന്നിന് ചന്നപട്ടണ താലൂക്കിലെ സന്തേമോഗനഹള്ളിയിലായിരുന്നു ജനനം. നിരവധി നോവലുകൾ കഥാസാമാഹാരങ്ങളും എഴുതിയിട്ടുണ്ട്. മറ്റ ഭാഷകളിലെ നിരവധി കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബുഗുരി, മന്നു, ആട്ടെ, ഭൂമി, കന്നെമലെ, മൊഗള്ളി കഥേഗലു, ദേവര ദാരി, തൊട്ടിലു, കിരീട, ബെരു തുടങ്ങിയവയാണ് പ്രമുഖ പുസ്തകങ്ങൾ. ഡോ. ബേസാഗരഹള്ളി രാമണ്ണ പ്രശസ്തി, മാസ്തി കഥ പ്രശസ്തി, കർണാടക അക്കാദമി പ്രശസ്തി എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡോ. ഗണേഷിന്റെ മരണം കന്നട സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

