സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട രാജ്യോത്സവം ആചരിച്ചു
text_fieldsവൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട രാജ്യോത്സവത്തിൽ സുഷമ ശങ്കർ
സംസാരിക്കുന്നു
ബംഗളൂരു: കുട്ടികളുടെ കന്നട സാഹിത്യ മാസിക തൊദൽനുടിയുടെ ആഭിമുഖ്യത്തിൽ വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട രാജ്യോത്സവം ആചരിച്ചു. തൊദൽനുടി മാസികയുടെ ചീഫ് എഡിറ്റർ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. കന്നട ഭാഷ വികസന അതോറിറ്റി അംഗം ടി. തിമ്മേശ് ഉദ്ഘാടനം ചെയ്തു.
കേരള സമാജം സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ റെജി കുമാർ മുഖ്യാതിഥിയായിരുന്നു. രാജ്യോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന സംസ്ഥാനതല കന്നട പദ്യപാരായണ മത്സരത്തിന്റെ അവസാന റൗണ്ട് നടന്നു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ തുടങ്ങിയ നാലു വിഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് മത്സരം നടന്നത്. ഫൈനൽ റൗണ്ടിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. പ്രഫ. രാകേഷ് വി.എസ്.എസ്, പ്രഫ. ഭാനുമതി, ശ്രീനിവാസ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

