Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നഡ കവിതാപാരായണ മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
കന്നഡ കവിതാപാരായണ മത്സരം സംഘടിപ്പിച്ചു
cancel
camera_alt

തൊദൽനുടി കുട്ടികളുടെ സാഹിത്യ മാസികയുടെ ആഭിമുഖ്യത്തിൽ 13-ാമത് കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരം കന്നഡ ചലച്ചിത്ര നടൻ എം.എസ്. സുരേഷ് ഉദ്ഘാടനം

ബംഗളൂരു: തൊദൽനുടി കുട്ടികളുടെ സാഹിത്യ മാസികയുടെ ആഭിമുഖ്യത്തിൽ 13-ാമത് കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരത്തിന്‍റെ ഫൈനൽ റൗണ്ട് വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ നടന്നു. അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്‍റെ ഫൈനൽ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട 20 മത്സരാർത്ഥികൾ പങ്കെടുത്തു.

നഴ്സറി കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള വിവിധ പ്രായത്തിലുള്ളവർ കന്നഡ കവിതകൾ ഹൃദ്യമായി അവതരിപ്പിച്ച് സദസ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. കന്നഡ ചലച്ചിത്ര നടൻ എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. എ.ബി. ബസവരാജ്, ആർ. ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായി. വൈറ്റ്ഫീൽഡ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖാ മാനേജർ ഷമീലും സംഘവും പിന്തുണ നല്‍കി. റെബിൻ രവീന്ദ്രൻ പരിപാടി നിയന്ത്രിച്ചു.

വിജയികൾക്ക് സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ജന്മം നൽകിയ മലയാളമണ്ണിനും അന്നം നൽകിയ കന്നഡ മണ്ണിനും നന്ദിപറഞ്ഞു കൊണ്ട് ആരംഭിച്ച അധ്യക്ഷ പ്രസംഗം ശ്രദ്ധേയമായി. ആഘോഷത്തിൽ തൻ്റെ മാതൃഭാഷ യിൽ കേരളപ്പിറവി ആശംസകൾ പറഞ്ഞു കൊണ്ട് മലയാളത്തിൻ്റെ മധുരം നുണയാനും കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ മറന്നില്ല. പ്രഫ. രാകേഷ് സ്വാഗതം ആശംസിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannada poetry recitation competition organized
Next Story