Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅന്താരാഷ്ട്ര സാഹിത്യ...

അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം നേടി കന്നട കവയിത്രി മമ്ത ജി. സാഗർ

text_fields
bookmark_border
Mamta G Sagar,
cancel
camera_alt

മ​മ്ത ജി. ​സാ​ഗ​ർ

ബം​ഗ​ളൂ​രു: എ​ഴു​ത്തു​കാ​രു​ടെ അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് റൈ​റ്റേ​ഴ്സ് (ഡ​ബ്ല്യു.​ഒ.​ഡ​ബ്ല്യു) പു​ര​സ്കാ​രം ക​ന്ന​ട എ​ഴു​ത്തു​കാ​രി മ​മ്ത ജി. ​സാ​ഗ​റി​ന് ല​ഭി​ച്ചു. നൈ​ജീ​രി​യ​യി​ലെ അ​ബു​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഡ​ബ്ല്യു.​ഒ.​ഡ​ബ്ല്യു സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ്ത ജി. ​സാ​ഗ​റി​നെ പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ഹി​ത്യ​ത്തി​നു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

ക​ന്ന​ട മ​ണ്ണി​ലേ​ക്ക് പു​ര​സ്കാ​ര​മെ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​തി​ൽ ത​നി​ക്ക് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​മ്ത പ​റ​ഞ്ഞു. കാ​ട നി​വ​ലി​ന ഹെ​ജ്ജെ, ന​ദി​യ നീ​റി​ന തെ​വ തു​ട​ങ്ങി​യ ത​ന്റെ കൃ​തി​ക​ളി​ലൂ​ടെ ലിം​ഗ​രാ​ഷ്ട്രീ​യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളെ​യും കു​റി​ച്ചാ​ണ് മ​മ്ത സം​സാ​രി​ക്കു​ന്ന​ത്. ക​ബ്ബ​ൺ പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ൻ ചു​മ​രു​ക​ളി​ൽ മ​മ്ത​യു​ടെ വ​രി​ക​ൾ കാ​ണാം. എ.​സി മു​റി​ക​ൾ വി​ട്ട് ക​വി​ത​ക​ൾ തെ​രു​വി​ലൂ​ടെ ന​ട​ക്ക​ണ​മെ​ന്നാ​ണ് മ​മ്ത​യു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada poetessMamta G SagarInternational Literary Award
News Summary - Kannada poetess Mamta Sagar G won the International Literary Award.
Next Story