വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട ക്ലാസ് ഉദ്ഘാടനം
text_fieldsവൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട ക്ലാസ് ഉദ്ഘാടനം കന്നട ഭാഷാ വികസന അതോറിറ്റി
ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ നിർവഹിക്കുന്നു
ബംഗളൂരു: കർണാടക സർക്കാറിന്റെ അംഗീകാരം നേടിയ കന്നട പഠന കേന്ദ്രം വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കന്നട ക്ലാസ് ഉദ്ഘാടനം കന്നട ഭാഷാ വികസന അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനം ചെയ്തു.
ഭാഷാപഠനം സന്തോഷവും ഉത്സാഹപ്രദവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവർ ആ പ്രദേശത്തെ ഭാഷ സംസാരിക്കുന്നത് പരസ്പര വിശ്വാസവും സൗഹൃദവും വളർത്താനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിച്ചു.
കർണാടകത്തിൽ സ്ഥിര താമസമാക്കിയിരിക്കുന്ന അന്യഭാഷക്കാർ കന്നട ഭാഷ പഠിക്കേണ്ടത് അവരുടെ കർത്തവ്യമാണെന്ന് ഡോ. സുഷമ പറഞ്ഞു. കന്നട ഡെവലപ്മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിദ്ധ കന്നട വിവർത്തകയും എഴുത്തുകാരിയുമായ മായാ ബി. നായർ ആശംസകൾ അറിയിച്ചു.
എസ്.എസ്.ഇ.ടി പ്രസിഡന്റ് ബി. ശങ്കർ, കന്നട പഠിതാക്കൾ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പ്രഫ. രാകേഷ് വി.എസ് സ്വാഗതം പറഞ്ഞു. റെബിൻ രവീന്ദ്രൻ കൺവീനർ ആയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 17 വർഷമായി വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ സൗജന്യമായി കന്നട പഠിപ്പിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

