കന്നട, മലയാളം ഭാഷകൾക്ക് ഗണനീയ സ്ഥാനം - കമ്പാർ
text_fieldsഡെക്കാൻ കൾചറൽ സൊസൈറ്റി സുവർണ ജൂബിലി സമാപന സാംസ്കാരിക
സമ്മേളനം ഡോ. ചന്ദ്രശേഖര കമ്പാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കന്നട ഭാഷയിലെയും മലയാള ഭാഷയിലെയും സാഹിത്യ കൃതികൾക്ക് പല സാമ്യതകളും സമാനതകളും കാണാമെന്നും രണ്ടു ഭാഷക്കും ഭാരതീയ സാഹിത്യ ചരിത്രത്തിൽ ഗണനീയ സ്ഥാനമാണുള്ളതെന്നും ജ്ഞാനപീഠ ജേതാവ് പത്മഭൂഷൺ ഡോ. ചന്ദ്രശേഖര കമ്പാർ അഭിപ്രായപ്പെട്ടു.
എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങൾ തന്നെ ഏറെ സ്വാധീനിച്ചവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ. കുമാരൻ, സുധാകരൻ രാമന്തളി, ആർ.വി. ആചാരി എന്നിവർ സംസാരിച്ചു.
സുവർണ ജൂബിലി കഥ-കവിത പുരസ്കാര ജേതാക്കളായ ജോമോൻ ജോസ്, തൃപ്പൂണിത്തുറ (കഥ പുരസ്കാരം), ഒ.പി. സതീശൻ, കോഴിക്കോട് (കവിത പുരസ്കാരം) എന്നിവർക്കുള്ള കാഷ് അവാർഡും ഫലകവും നൽകി. സുവർണ ജൂബിലി സുവനീർ ഡോ. ചന്ദ്രശേഖര കമ്പാർ യു.കെ. കുമാരനു നൽകി പ്രകാശനം നിർവഹിച്ചു. എസ്.എസ്. എൽ.സി, പി.യു.സി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർക്കും കലാകായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണം നടത്തി. ഡി.സി.എസ് അംഗങ്ങളുടെ കലാവിരുന്നും ജനാർദനൻ പുതുശ്ശേരി അവതരിപ്പിച്ച നാടൻപാട്ട് മേളയും അരങ്ങേറി. സെക്രട്ടറി ജി. ജോയ്, ട്രഷറർ വി.സി. കേശവമേനോൻ, ഇ. പത്മകുമാർ എന്നിവർ സംസാരിച്ചു.
സാഹിത്യ സായാഹ്നത്തിൽ സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.എസ് പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.
സുധാകരൻ രാമന്തളി, ടി.എം. ശ്രീധരൻ, സുദേവൻ പുത്തൻചിറ, ശാന്തൻ എലപ്പുള്ളി, പി. മുരളീധരൻ, പി. ഉണ്ണികൃഷ്ണൻ, പ്രമോദ് വരപ്രത്ത്, ഇ. പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

