Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകന്നട നടൻ കിച്ച...

കന്നട നടൻ കിച്ച സുദീപിന്‍റെ പിന്തുണ ബി.ജെ.പിക്ക്​

text_fields
bookmark_border
കന്നട നടൻ കിച്ച സുദീപിന്‍റെ പിന്തുണ ബി.ജെ.പിക്ക്​
cancel
camera_alt

നടൻ കിച്ച സുദീപ്​ മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈക്കൊപ്പം വാർത്താ​സമ്മേളനത്തിൽ

ബംഗളൂരു: കന്നട നടൻ കിച്ച സുദീപ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈയോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ബൊമ്മൈ തന്‍റെ കുടുംബത്തോട്​ അടുപ്പം പുലർത്തുന്ന ആളാണെന്നും അദ്ദേഹത്തിനായി രംഗത്തിറങ്ങുമെന്നും നടൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പാർട്ടിയിൽ ചേരില്ലെന്നും ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുക മാത്രമേ ചെയ്യൂവെന്നും നടൻ പറഞ്ഞു. സുദീപിന്‍റെ പിന്തുണ പ്രധാനപ്പെട്ടതാണെന്നും​ ബൊമ്മൈ പ്രതികരിച്ചു. നടൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വന്ന ചൊവ്വാഴ്ച അദ്ദേഹത്തിന്​ ഭീഷണി കത്ത്​ ലഭിച്ചതായുള്ള മാനേജർ ജാക്​ മഞ്ജുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്​.

താരത്തിന്‍റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ്​ ഭീഷണി. ഇതിന്​ പിന്നിലുള്ളവർ സിനിമമേഖലയിലുള്ളവർത​ന്നെയാണെന്നും അവർക്ക്​ യോജിച്ച മറുപടി നൽകുമെന്നും നടൻ പറഞ്ഞു. അതേസമയം, നടൻ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയെ പിന്തുണക്കുമെന്ന്​ സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpKicha Sudeep
News Summary - Kannada actor Kicha Sudeep's support for BJP
Next Story