‘കൺകുളിർമയേകും കുടുംബം’ കാമ്പയിൻ ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: ‘കൺകുളിർമയേകും കുടുംബം’ എന്ന പ്രമേയത്തിൽ ജനുവരി 10 മുതൽ ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിച്ചുവരുന്ന കാമ്പയിനിന് ഞായറാഴ്ച നടക്കുന്ന ഏരിയ സമ്മേളനത്തോടെ സമാപനമാകും.
ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ ഉച്ചക്ക് 2.30 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിക്കും. ‘മാധ്യമം’ പ്രചാരണ കാമ്പയിനിന്റെ ശിവാജി നഗർ ഏരിയതല പ്രചാരണോദ്ഘാടനം ചടങ്ങിൽ നടക്കും.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം പേഴ്സനൽ ബോർഡ് ദേശീയ സമിതി അംഗവുമായ സിറാജ് ഇബ്രാഹിം സുലൈമാൻ സേട്ടിന് സി.ടി. സുഹൈബ് പത്രം കൈമാറും.
കാമ്പയിനോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും ചടങ്ങിൽ നടക്കും.

