കൺകുളിർമയേകും കുടുംബം’കാമ്പയിൻ പോസ്റ്റർ പ്രകാശനം
text_fieldsജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിക്കുന്ന ‘കൺകുളിർമയേകും കുടുംബം’ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം കോട്ടയം
നിർവഹിക്കുന്നു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിക്കുന്ന ‘കൺകുളിർമയേകും കുടുംബം’ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം കോട്ടയം നിർവഹിച്ചു.
ജനുവരി 10 മുതൽ ഫെബ്രുവരി നാലു വരെ നടക്കുന്ന കാമ്പയിനിൽ ഫാമിലി ക്വിസ്, ഗൃഹസന്ദർശനം, പുസ്തക നിരൂപണം, പ്രാദേശിക കുടുംബ സംഗമങ്ങൾ തുടങ്ങിയ ആകർഷകമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏരിയ സമ്മേളനത്തോടുകൂടി അവസാനിക്കുന്ന കാമ്പയിനിൽ കേരളത്തിൽനിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. ബംഗളൂരു മേഖല നേതാക്കളായ ഷബീർ കൊടിയത്തൂർ, യൂനുസ് ത്വയ്യിബ്, ഷംലി, മറിയം, ഏരിയ നേതാക്കളായ എ.പി. അമീൻ, ഇസ്മായിൽ അറഫാത്ത്, വി.പി. സമീറ, ടി.പി. സുഹാന, പോസ്റ്റർ ഡിസൈനർ റെജി ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാമ്പയിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 98456 01994 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

