‘കൺകുളിർമയേകും കുടുംബം’ കാമ്പയിൻ സമാപനം നാലിന്
text_fieldsബംഗളൂരു: ‘കൺകുളിർമയേകും കുടുംബം’ എന്ന പ്രമേയത്തിൽ ജനുവരി 10 മുതൽ ഫെബ്രുവരി നാലുവരെ ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ സമാപനം ഞായറാഴ്ച നടക്കും. ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ ഉച്ചക്ക് 2.30 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ഏരിയ സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പങ്കെടുക്കും.
കാമ്പയിനിന്റെ ഭാഗമായി കമ്മനഹള്ളി, ഹെഗ്ഡെ നഗർ, ബെൽ റോഡ്, കോൾസ് പാർക്ക്, ആർ.ടി നഗർ, രാമൂർത്തി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രാദേശിക കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. അടിക്കുറിപ്പ് മത്സരം, ‘സ്വർഗം പൂക്കുന്ന കുടുംബം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ആസ്വാദന കുറിപ്പ് മത്സരം, ക്വിസ് മത്സരം തുടങ്ങിയവയുടെ സമ്മാന വിതരണം ഏരിയാ സമ്മേളനത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9845601994 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

