കലാവേദി ഓണോത്സവം നാലിന്
text_fieldsബംഗളൂരു: സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 'ഓണോത്സവം-2022' എന്ന പേരിൽ സെപ്റ്റംബർ നാലിന് നടക്കും. മാറത്തഹള്ളി റിങ് റോഡ് കലാഭവനിൽ രാവിലെ 11.30ന് ആരംഭിക്കുന്ന ആഘോഷത്തിന് ഡബ്ൾ തായമ്പകയും നൃത്തപരിപാടികളും മാറ്റേകും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുപരിപാടിയിൽ നടൻ ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാവും. സംവിധായകനും നിർമാതാവുമായ സലിം അഹമ്മദ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കലാവേദി പ്രസിഡന്റ് ടി. രമേശ് സ്വാഗതം പറയും.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ചെയർമാനുമായ ആർ.കെ.എൻ. പിള്ള, പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. മികച്ച വിദ്യാർഥികൾക്ക് സ്വർണമെഡൽ സമ്മാനിക്കും. ജനറൽ സെക്രട്ടറി കെ.പി. പത്മകുമാർ നന്ദി പറയും. രഞ്ജിനി ജോസ്, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94825 77865.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

