കലാവേദി ഓണാഘോഷം എട്ടിന്
text_fieldsബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2024’ സെപ്റ്റംബർ എട്ടിന് ആഘോഷിക്കും. മാറത്തഹള്ളി റിങ്റോഡിലെ കലാഭവനിൽ നടക്കുന്ന ആഘോഷങ്ങൾക്ക് അംഗങ്ങളുടെ കലാപരിപാടികളോടെ രാവിലെ 11.30ന് തിരിതെളിയും. പ്രമുഖ വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ, ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി ടീം അവതരിപ്പിക്കുന്ന തായമ്പക എന്നിവ അരങ്ങേറും. ഉച്ചക്ക് 12.30ഓടെ ഓണസദ്യ. വൈകീട്ട് 3.30ന് പൊതുപരിപാടികൾക്കും തുടക്കമാവും.
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് വിശിഷ്ടാതിഥിയാവും. കലാവേദി രക്ഷാധികാരി പത്മശ്രീ ഡോ. സി.ജി. കൃഷ്ണദാസ് നായർ, കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ കൈമാറും. പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ഫോൺ: 94825 77865.

