കലാവേദി ഓണോത്സവം 21ന്
text_fieldsബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21ന് മാറത്തഹള്ളി റിങ് റോഡിലെ കലാഭവനില്‍ ഓണോത്സവം നടക്കും. രാവിലെ 11.30ന് കലാവേദി അംഗങ്ങളുടെ പരിപാടി, ടീം അമോദ അവതരിപ്പിക്കുന്ന മാക്കം തെയ്യം, മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ, മ്യൂസിക്കൽ ഫ്യൂഷന്‍ എന്നിവ നടക്കും. 12.30ന് ഓണസദ്യ ഒരുക്കും.
ഉച്ചക്ക് രണ്ടരയോടെ ആരംഭിക്കുന്ന പൊതുപരിപാടിയില്‍ എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് മുഖ്യാതിഥിയാവും. കലാവേദി പ്രസിഡന്റ് രാധാകൃഷ്ണന് ജെ. നായര്‍ സ്വാഗതം പറയും. വൈസ് ചെയര്‍മാനും ഓണാഘോഷ കമ്മിറ്റി ചെയര്‍മാനുമായ കെ.പി. പത്മകുമാര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തും. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസും, എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
ജനറൽ സെക്രട്ടറി എ. മധുസൂദനൻ നന്ദി പറയും. ജോയന്റ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ ടി.വി. നാരായണൻ എന്നിവരും സംബന്ധിക്കും. മാതാ പേരാമ്പ്രയുടെ, 40ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ‘സർഗ കേരളം’അവതരിപ്പിക്കും. വിശദ വിവരങ്ങൾക്ക്: 97310 65269
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

