കലാഭവൻ മണി അനുസ്മരണം
text_fieldsകേരള സമാജം കൊത്തന്നൂർ യൂനിറ്റ് സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണം മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം കൊത്തന്നൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണം ‘മണി മുഴക്കം’ എന്ന പരിപാടിയും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. കൊത്തന്നൂർ യൂനിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി, കൺവീനർ രാജീവൻ, വനിതാ വിഭാഗം ചെയർപേഴ്സൻ അനു അനിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ് പി. കോശി, ജോയ് ഫിലിപ്പ്, കെ.ബി. രാജേഷ്, സിജി കുര്യാക്കോസ്, തോമസ് പയ്യപ്പള്ളി, കെ.ഡി. അഗസ്റ്റിൻ എന്നിവർ സംബന്ധിച്ചു.
മലയാളം മിഷൻ സുഗതാഞ്ജലി വിജയി ഹൃതിക മനോജ്, ഡോ. തീർഥ എന്നിവരെയും മുതിർന്ന വനിതകളെയും ആദരിച്ചു. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാഞ്ജലിയും കലാപരിപാടികളും നടന്നു.

