കല വെൽഫെയർ അസോ. ‘കല ഫെസ്റ്റ്’ 19ന്
text_fieldsബംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ കാരുണ്യ പദ്ധതിയായ കല സാന്ത്വനത്തിന്റെ ഫണ്ട് ശേഖരണാർഥം നടത്തുന്ന ‘കല ഫെസ്റ്റ് 2025’ ജനുവരി 19ന് നടക്കും.
ജാലഹള്ളി മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പരിപാടി. കലയുടെ വനിത വേദിയുടെയും യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഫുഡ് ഫെസ്റ്റ് 18ന് വൈകീട്ട് നാലു മുതൽ ഞായറാഴ്ച രാത്രി ഒമ്പതുവരെ ഉണ്ടാകും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതിലധികം വിഭവങ്ങൾ ഭക്ഷ്യമേശയിലുണ്ടാകും. രാവിലെ മുതൽ കലാ-കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
വൈകീട്ട് അഞ്ചിന് പ്രശസ്ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ മെഗാഷോ അരങ്ങേറും. കല ഫെസ്റ്റിനു പാസ് ആവശ്യമുള്ളവർ 17ന് മുമ്പായി കല ഓഫിസിൽ നിന്ന് കൈപ്പറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

