കൈരളി കലാസമിതി വനിത ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsവിമാനപുര കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിത ദിനാഘോഷം
വനിത കമീഷൻ കേരള ചെയർപേഴ്സൻ പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വിമാനപുര കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ വനിതദിനം ആഘോഷിച്ചു. കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം വനിത കമീഷൻ കേരള ചെയർപേഴ്സൻ പി. സതീദേവി ഉദ്ഘാടനം ചെയ്തു.
കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ജോയന്റ് കൺവീനർമാരായ ഐന മധു, രശ്മി പ്രകാശ്, വൈസ് ചെയർപേഴ്സൻ അനില ജിതേഷ് എന്നിവർ സംസാരിച്ചു. കൈരളി മഹിള വേദി ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ സീന മനോജ് നന്ദിയും പറഞ്ഞു.

