കൈരളി കലാസമിതി ‘ഓണോത്സവം’
text_fieldsവിമാനപുര കൈരളി കലാസമിതി ‘ഓണോത്സവം 2023’നടനും എം.എൽ.എയുമായ മുകേഷ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വിമാനപുര കൈരളി കലാസമിതി ‘ഓണോത്സവം 2023’ നടത്തി. കൈരളി മഹിള വേദി, കൈരളി നിലയം വിദ്യാർഥികൾ, യുവജന വേദി എന്നിവർ വിവിധ കലാപരിപാടികൾ നടത്തി. നടനും എം.ൽ.എയുമായ മുകേഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു.
സമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോ. സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതവും ട്രഷറർ വി.എം. രാജീവ് നന്ദിയും പറഞ്ഞു.
കാസർകോട് നിലമംഗല കലാസമിതി -റോസ് റേക്കേഴ്സിന്റെ ചെണ്ട ഫ്യൂഷനും കലാനിധി നൃത്തമന്ദിരം ട്രൂപ്പിന്റെ നൃത്തപരിപാടിയും നടന്നു. പിന്നണി ഗായകൻ ഉണ്ണിമേനോൻ, ദുർഗ വിശ്വനാഥ് എന്നിവർ നയിച്ച ഗാനമേള ശ്രദ്ധേയമായി.

