കഥകളി അരങ്ങേറ്റം 18ന്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദ ആർട്സിന്റെയും (ബി.സി.കെ.എ) കൈരളീ കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ വിമാനപുരയിലെ കൈരളീ നിലയം സ്കൂളിൽ നടന്നുവരുന്ന കഥകളി, കഥകളി വേഷ പഠനക്കളരിയുടെ ആദ്യ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം ശനിയാഴ്ച നടക്കും. പ്രമുഖ കഥകളി കലാകാരിയും ബംഗളൂരു നിവാസിയുമായ കലാക്ഷേത്രം പ്രിയാ നമ്പൂതിരിയാണ് ക്ലാസുകൾ നയിക്കുന്നത്.
വൈകീട്ട് 5.30ന് വിമാനപുരയിലുള്ള (HAL) കൈരളീ നിലയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ നടിയും നർത്തകിയുമായ മഞ്ജു ഭാർഗവി മുഖ്യാതിഥിയാവും. കഥകളി കലാകാരൻ കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയാവും.
കൈരളീ കലാസമിതി പ്രസിഡൻറ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ബി.സി.കെ.എ പ്രസിഡന്റ് ലളിതാ ദാസ് തുടങ്ങിയവർ പങ്കെടുക്കും. അരങ്ങേറ്റത്തിനു പുറമെ, മുതിർന്ന വിദ്യാർഥികളുടെ അവതരണവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.