ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
text_fieldsകർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് പി.എസ്. ദിനേശ് കുമാറിന് ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം
ചൊല്ലി നൽകുന്നു
ബംഗളൂരു: കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ജസ്റ്റിസ് പ്രതിനിധി ശ്രീനിവാസാചാര്യ ദിനേശ് കുമാർ എന്ന പി.എസ്. ദിനേശ് കുമാർ ബംഗളൂരുവിലെ നാഷനൽ കോളജ്, ബി.എം.എസ് കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. 1998ൽ അഡീഷനൽ സെൻട്രൽ ഗവ. സ്റ്റാൻഡിങ് കൗൺസലായും 2003ൽ സീനിയർ സ്റ്റാൻഡിങ് കൗൺസൽ ആയും സേവനമനുഷ്ഠിച്ചു. സി.ബി.ഐ സീനിയർ പാനൽ കൗൺസൽ, ബി.എസ്.എൻ.എൽ, യു.പി.എസ്.സി, യു.ജി.സി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ, നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ എന്നിവയുടെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ ആയും പ്രവർത്തിച്ചു. 2015 ജനുവരി രണ്ടിന് കർണാടക ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2016 ഡിസംബർ 30ന് സ്ഥിരം ജഡ്ജിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

