Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബന്ദിപ്പുരിലും...

ബന്ദിപ്പുരിലും നാഗർഹോളയിലും ജംഗിൾ സഫാരി പൂർണമായും തുറക്കും

text_fields
bookmark_border
ബന്ദിപ്പുരിലും നാഗർഹോളയിലും ജംഗിൾ സഫാരി പൂർണമായും തുറക്കും
cancel

ബംഗളൂരു: ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.മനുഷ്യ-മൃഗ സംഘർഷം മുന്‍ നിര്‍ത്തി വർധിച്ചുവരുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് 2025 നവംബർ ഏഴിന് ബന്ദിപ്പുർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

വിഷയം പരിശോധിക്കാൻ ശാസ്ത്രജ്ഞരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന സാങ്കേതിക സമിതി രൂപവത്കരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ ശിപാർശകൾക്ക് അനുസൃതമായി ബന്ദിപ്പുർ, നാഗര്‍ഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരികൾ പൂർണമായും വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaNagarholeBandipurJungle Safarireopening
News Summary - Jungle Safari to be fully opened in Bandipur and Nagarhole
Next Story