ഘ്രാണ, ചലനശേഷി കുറഞ്ഞു; ജൂലി പുറത്ത്
text_fieldsജൂലിയെ അലങ്കരിച്ച ട്രോളിയിൽ കയറ്റി തള്ളുന്നു
മംഗളൂരു: എട്ടുവർഷത്തെ സേവനത്തിനുശേഷം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംഘത്തിൽനിന്ന് (സി.ഐ.എസ്.എഫ്) ജൂലി നായ് ശനിയാഴ്ച വിരമിച്ചു. ഘ്രാണശേഷി കുറഞ്ഞുവരികയും ഓടാനും ചാടാനും പണ്ടേത്തെപ്പോലെ വയ്യാതാവുകയും ചെയ്തതിനെത്തുടർന്നാണിത്.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ജൂലിയുടെ ആദരസൂചകമായി കേക്ക് മുറിച്ച് വിതരണം ചെയ്തു. പുഷ്പാലംകൃത ട്രോളിയിൽ കയറ്റി ഉദ്യോഗസ്ഥർ കുറേനേരം ജൂലിയെ തള്ളിക്കൊണ്ട് നടന്നു. പരിശീലനം നേടിയ നാല് നായ്ക്കൾ നിലവിൽ സി.ഐ.എസ്.എഫ് സംഘത്തിലുണ്ട് -റിയോ, ഗോൾഡിയ, മാക്സ്, റേഞ്ചർ എന്നിവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

