ജഡ്ജിയാണ് ഹീറോ
text_fieldsബംഗളൂരു: കർണാടകയിലെ മദ്ദൂർ ജെ.എം.എഫ്.സി കോടതിയിലെ സീനിയര്‍ സിവില്‍ ജഡ്ജി ഹരിണിയുടെ പ്രവൃത്തിയെ വാഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങൾ. ഭാഗികമായി തളർന്നുപോയ വയോധികന്റെ കേസ് പരിഗണിക്കുന്നതിനിടയിലാണ് ജഡ്ജിയുടെ മനുഷ്യത്വപരമായ ഇടപെടലുണ്ടായത്. അപകട ഇൻഷുറൻസ് സംബന്ധിച്ച ലോക് അദാലത് കോടതിയില്‍ എത്തിയതായിരുന്നു മദേ ഗൗഡ. പക്ഷേ, നടപടികൾ നടക്കുന്ന ഒന്നാം നിലയിലെ കോടതി മുറിയിലേക്ക് പടികൾ കയറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
തുടര്‍ന്ന് ജഡ്ജി കസേരയില്‍നിന്നും ഇറങ്ങി മദേ ഗൗഡയുടെ അരികിലെത്തി അപകടത്തെക്കുറിച്ചും ഇൻഷുറൻസ് ക്ലെയിമിനെക്കുറിച്ചുമെല്ലാം ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വാദം മുഴുവന്‍ കേള്‍ക്കുകയും ചെയ്തു.
ജഡ്ജിയുടെ സമീപനരീതി സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളെയും ഉദ്യോഗസ്ഥരെയും സ്പർശിച്ചു. ഇൻഷുറൻസ് കമ്പനി മദേ ഗൗഡക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം അദാലത്തിൽവെച്ചുതന്നെ അനുവദിച്ചു. ജഡ്ജിയുടെ പ്രവൃത്തിയെ നിരവധി പേര് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

