Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ അന്തരിച്ചു
text_fieldsbookmark_border
ജോസഫ് സ്റ്റാലിൻ
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ (57) അന്തരിച്ചു. എറണാകുളം വൈപിൻ സ്വദേശിയാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനരംഗത്ത് എത്തിയ ജോസഫ് സ്റ്റാലിൻ ഇന്ത്യൻ നാഷനൽ വിദ്യാര്‍ഥി യൂനിയൻ (എന്‍.എസ്.യു.ഐ) സംസ്ഥാന പ്രസിഡന്‍റ്, പൊതുമേഖല സ്ഥാപനമായ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പമെന്‍റ് കോർപറേഷൻ (കെ.ഇ.ഒ.എന്‍.ഐ.സി.എസ്) ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) അംഗമാണ്.
വൈപ്പിശ്ശേരി ജേക്കബ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൈസൂർ റോഡ് കത്തോലിക്ക സെമിത്തേരിയിൽ.
Next Story

